പത്തനംതിട്ട: തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപകൻ റവ.ഡോ.ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിനു കോട്ടയം നെടുംകുന്നം നെടുമണ്ണി സെന്റ് അൽഫോൻസ യുപി സ്കൂൾ മുൻ പ്രഥമാധ്യാപകൻ പി.ഒ. ചാക്കോ അർഹനായി. ഗ്രാമപ്രദേശങ്ങളിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തനത്തെ മുൻനിർത്തിയാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .