തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഓണ്‍ലൈൻ പരീക്ഷകൾ സംസ്ഥാനത്തെ വിവിധസർക്കാർ/എയ്ഡഡ്/ സർക്കാർ നിയന്ത്രിത/എൻജിനിയറിംഗ് കോളജുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നും നാലും വർഷ എൻജിനിയറിംഗ് വിദ്യാർഥികൾക്കായി മാർച്ച് ഒമ്പതിന് ഓണ്‍ലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തും.
തെരഞ്ഞെടുത്ത മുപ്പതോളം എൻജിനിയറിംഗ് കോളജുകളിൽ ഓണ്‍ലൈൻ പരീക്ഷ എഴുതാൻ അവസരം നൽകും. ആദ്യ പതിനായിരം പേർക്കു മാത്രമേ പരീക്ഷ എഴുതാൻ അവസരം നൽകു എന്നു പറഞ്ഞിരുന്നു എങ്കിലും 25 വരെ പരിധിയില്ലാതെ അപേക്ഷ സ്വീകരിക്കും. പതിനായിരത്തിനു ശേഷമുള്ളവർക്ക് ഒഎംആർ പരീക്ഷ നടത്തും.