തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഭജനത്തിനായി ഇന്നു നടത്താനിരുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ച മാറ്റിവച്ചു. കാസർഗോഡ് രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്നത്തെ ചർച്ച മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.