തൊടുപുഴ: ഭീകരതയുടെ വെല്ലുവിളി നേരിടാൻ രാജ്യം ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിച്ചു യൂത്ത് ഫ്രണ്ട് -എമ്മിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ ഇന്ന് ഐക്യ ദാർഢ്യദീപം തെളിക്കും. പാർട്ടി ഓഫീസിൽനിന്ന് ആരംഭിക്കുന്ന മൗനജാഥയ്ക്കു ശേഷം വൈകുന്നേരം 5.30ന് മുനിസിപ്പൽ ജംഗ്ഷനിലുള്ള കാർഗിൽ രക്ത സാക്ഷി മണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ ഉദ്ഘാടനംചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ അധ്യക്ഷതവഹിക്കും. ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് സന്ദേശം നൽകും. ഹൈപവർ കമ്മറ്റി അംഗം പ്രഫ.കെ.ഐ. ആന്റണി മുഖ്യപ്രഭാഷണം നടത്തും.