ആലുവ: ഇന്നലെ വിവാഹിതരായ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് രോഹിത്തും വധു ശ്രീജയും വിവാഹ വേഷത്തിൽ തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പുറപ്പെട്ടത് യാത്രക്കാർക്ക് കൗതുകമായി. രാവിലെ അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന വിവാഹത്തിനുശേഷം വൈകുന്നേരം 4.20നുള്ള ജനശതാബ്ദി എക്സ്പ്രസിലാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്ന് നവദന്പതികൾ തലസ്ഥാനത്തേക്കു യാത്ര തിരിച്ചത്. രമേശ് ചെന്നിത്തലയും ഭാര്യ അനിതയും ട്രെയിനിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ വിവാഹവേഷത്തില്‍ വന്നിറങ്ങിയ വധൂവരൻമാരെ കാണാന്‍ ജനം തടിച്ചുകൂടി. യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും വധൂവരന്മാർ തയാറായി.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ വിവാഹവേഷത്തില്‍ വന്നിറങ്ങിയ വധൂവരൻമാരെ കാണാന്‍ ജനം തടിച്ചുകൂടി. യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും വധൂവരന്മാർ തയാറായി.