പീരുമേട്: പ്രകൃതിക്കു ദോഷംവരാത്ത രീതിയിൽ കൂടുതൽ സ്ഥലം കണ്ടെത്തി ബ്രഹ്മാണ്ഡ പദ്ധതികൾ ഒരുക്കിയാലേ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകൂയെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുനിൽക്കണം. വാഗമണ്ണിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായ പത്തനംതിട്ട ഗവി - വാഗമണ്‍ - തേക്കടി ഇക്കോ ടൂറിസം സർക്യൂട്ട് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പുതിയ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്പോൾ ആ പ്രദേശത്തുള്ള ജനങ്ങൾക്കു ജീവിതമാർഗം കണ്ടെത്തി പ്രയോജനകരമായ രീതിയിൽ നടപ്പിലാക്കണം. 99 കോടി രൂപയുടെ പദ്ധതിയാണ് പ്രദേശത്തു നടത്തുന്നത്. വാഗമണ്‍ പ്രദേശത്തു പാതയോരത്ത് കച്ചവടം നടത്തുന്ന ചെറുകടകൾ ഗതാഗത തടസത്തിനു കാരണമാകുന്നതിനൊപ്പം വാഗമണിനെ ഒരു ചേരിയായി മാറ്റുന്നു. എന്നാൽ, ഇപ്രകാരമുള്ള കടകൾ വിനോദ സഞ്ചാരത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണു താനും. അതിനാൽ ഈ വ്യാപാര സ്ഥാപനങ്ങൾ റോഡരികിൽനിന്നു മാറ്റി നല്ല രീതിയിൽ പുനഃസ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രി എം.എം മണി അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ ജോയ്സ് ജോർജ് എംപി, ഇ.എസ്. ബിജിമോൾ എംഎൽഎ എന്നിവരുടെ ചിത്രങ്ങൾ പദ്ധതിയുടെ പ്രചാരണത്തിൽനിന്ന് ഒഴിവാക്കിയതിൽ മന്ത്രി പ്രതിഷേധിച്ചു.
ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമൻ ബില്ല്, ജോയ്സ് ജോർജ് എംപി, ഇ.എസ്. ബിജിമോൾ എംഎൽഎ, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ. സുധാകരൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി. സന്താഷ് കുമാർ എന്നിവർ പങ്കെടുത്തു.