കോട്ടയം: രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നു വിരമിച്ച മോണ്‍.ഡോ. മാണി പുതിയിടത്തിനു ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.
ദീപിക കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, പ്രസിഡന്റ് ടോമി തുരുത്തിക്കര, ജനറൽ സെക്രട്ടറി സണ്ണി പുളിങ്കാല, വനിതാ വിഭാഗം പ്രസിഡന്റ് സാലിമ്മ ജോളി, ഡോ. സണ്ണി വി. സഖറിയാസ്, ജിബോയിച്ചൻ വടക്കേൽ, ജെയ്സി സണ്ണി, സോണ്‍ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ഉപഹാരം സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐയും സംസ്ഥാന പ്രസിഡന്റ് ടോമി തുരുത്തിക്കരയും വനിതാ വിഭാഗം പ്രസിഡന്റ് സാലിമ്മ ജോളിയും ചേർന്നു സമ്മാനിച്ചു.