ഇരിങ്ങാലക്കുട: ഈ വർഷത്തെ നാദോപാസന ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനു ചേന്ദമംഗലം യു. രാമനാഥൻ അർഹനായി. നാദോപാസന സംഗീതസഭയുടെയും ഗുരുവായൂരപ്പൻ ഗാനാഞ്ജലി ട്രസ്റ്റിന്റെയും നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീതമത്സരത്തിലാണ് പുരസ്കാരം ലഭിച്ചത്. 10,000 രൂപയും കീർത്തിപത്രവും പൊന്നാടയുമാണ് സമ്മാനം. നമ്പൂതിരീസ് കോളജിൽ നടന്ന മത്സരത്തിൽ കൃതിക എസ്. എറണാകുളം, ഭരദ്വാജ് സുബ്രഹ്മണ്യം വെള്ളിനേഴി പാലക്കാട് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഏപ്രിൽ 11 ന് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ നടത്തുന്ന സ്വാതിതിരുനാൾ സംഗീതോത്സവത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഏപ്രിൽ 11 ന് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ നടത്തുന്ന സ്വാതിതിരുനാൾ സംഗീതോത്സവത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.