തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ നോർക്ക റൂട്ട്സിന്റെ അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്തു നിമിഷങ്ങൾക്കകം ആയിരത്തിലധികം കോളുകളാണു ടോൾ ഫ്രീ നമ്പറിൽ ലഭിച്ചത്.
ഏതു വിദേശരാജ്യത്തുനിന്നും 24 x 7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ ഇമെയിൽ സംവിധാനത്തിലോ എസ്എംഎസ് മുഖാന്തിരമോ പ്രവാസി മലയാളികൾക്ക് 0091 8802012345 അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ വിളിച്ച്, നോർക്ക റൂട്ട്സിന്റെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങൾ ആരായാനും പരാതികൾ രജിസ്റ്റർ ചെയ്യാനും സാധിക്കും.
ഫോണിൽനിന്ന് ഈ നമ്പറിലേക്കു ഡയൽ ചെയ്ത ശേഷം കോൾ ഡിസ്കണക്ട് ആവുകയും 30 സെക്കന്റിനുളളിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽനിന്നു കോൾ തിരികെ ലഭിക്കുകയും ചെയ്യും. ഈ സേവനം സൗജന്യമാണ്. കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നു വിളിക്കുന്നവർക്ക് 1800 425 3939 എന്ന നമ്പറിലുളള സേവനങ്ങൾ തുടർന്നും ലഭിക്കും. നവീകരിച്ച www.norkar oots.org എന്ന വെബ് പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.