ചേർത്തല: തമിഴ്നാട് ഈറോഡിലുണ്ടായ വാഹനാപകടത്തിൽ ചേർത്തല സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ചേർത്തല നഗരസഭ 29-ാം വാർഡ് വടക്കേ അങ്ങാടികവലയ്ക്കു സമീപം ഭഗവതിപ്പറന്പിൽ ഷാജിയുടെ മകൻ അനന്ദുവാണ് (22) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറി ഇടിക്കുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. സെക്കന്തൂർ എൻജിനിയറിംഗ് കോളജിൽ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു.
സംസ്കാരം ഇന്നു ഒന്പതിനു കുടുംബവീടായ മുട്ടത്തിപ്പറന്പ് പുത്തേഴത്ത്വെളിയിൽ നടക്കും. അമ്മ: ധന്യ. സഹോദരൻ: ഹരിഗോവിന്ദ്.
സംസ്കാരം ഇന്നു ഒന്പതിനു കുടുംബവീടായ മുട്ടത്തിപ്പറന്പ് പുത്തേഴത്ത്വെളിയിൽ നടക്കും. അമ്മ: ധന്യ. സഹോദരൻ: ഹരിഗോവിന്ദ്.