കൊച്ചി: ഉയർന്ന തുകയ്ക്കുള്ള വായ്പ കുറഞ്ഞ പലിശ നിരക്കിൽ നൽകാമെന്നു പറഞ്ഞു സർവീസ് ചാർജായി വൻ തുക കൈപ്പറ്റി നിരവധിയാളുകളെ വഞ്ചിച്ച രാജസ്ഥാൻ സ്വദേശി കൊച്ചി സിറ്റി പോലീസിന്റെ പിടിയിൽ. കേസിലെ ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായ രാജസ്ഥാനിലെ അജ്മീർ സ്വദേശി ത്രിലോക് കുമാർ പരിഹാർ (30) ആണ് അറസ്റ്റിലായത്.