പാലക്കാട്: കഴിഞ്ഞമാസം പതിനഞ്ചിന് ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തു ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് തിരുപ്പൂരിൽനിന്നു പിടികൂടി. തമിഴ്നാട് തിരുവള്ളുവർ പടിയനല്ലൂർ സ്വദേശി സുരേഷ് (37), തഞ്ചാവൂർ പട്ടുകോട്ടൈ മല്ലിപട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബാക്കി പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.