കുഴൽമന്ദം: ബൈക്കുകൾ കൂട്ടിയിടിച്ചതിനെതുടർന്ന് ഒരു ബൈക്ക് മറിഞ്ഞു കത്തി യുവാവ് മരിച്ചു. ആലുവ സ്വദേശി ജിൻസണാണ് കണ്ണനൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. മറ്റേ ബൈക്ക് ഓടിച്ചിരുന്ന ഗുജറാത്ത് സ്വദേശിയായ പത്തൊമ്പതുകാരനെ ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടം. പാലക്കാടുനിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ബൈക്കിൽ തെറ്റായ ദിശയിലൂടെ കണ്ണാടിയിൽനിന്ന് വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു മറിഞ്ഞ ബൈക്ക് കത്തി. ജിൻസണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കുഴൽമന്ദം പോലീസ് കേസെടുത്തു.