ചെറുതോണി: പാന്പുകടിയേറ്റ് യുവാവ് മരിച്ചു ചെറുതോണി കളത്തിൽ ഷിബു (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് താന്നിക്കണ്ടത്തുനിന്നു മൂർഖൻ പാന്പിനെ പിടികൂടി ഷിബു ചാക്കിൽ കെട്ടിയിരുന്നു. വനപാലകർക്ക് കൈമാറുന്നതിന് കാത്തിരിക്കുന്നതിനിടെ ചാക്കിന്റെ ദ്വാരത്തിലൂടെ പുറത്തെത്തിയ പാന്പ് ഷിബുവിനെ കടിക്കുകയായിരുന്നു.
ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോലഞ്ചേരിക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഷിബു ചെറുതോണിയിലും സമീപപ്രദേശങ്ങളിലും പാന്പുകളെ പിടിക്കാറുണ്ടായിരുന്നു. ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും പാന്പുകളെ കണ്ടാൽ പിടികൂടുന്നതിന് നാട്ടുകാർ ഷിബുവിനെയാണ് വിളിച്ചിരുന്നത്. ഇതിനുമുന്പും ഷിബുവിന് പാന്പുകടിയേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥിയിലായിരുന്ന ഷിബു കോട്ടയം മെഡിക്കൽ കോളജിൽ അത്യാസന്ന വിഭാഗത്തിൽ ചികിത്സ തേടിയാണ് രക്ഷപ്പെട്ടത്.
ഇതിനുശേഷവും ഷിബു പാന്പിനെ പിടികൂടാറുണ്ടായിരുന്നു. അമ്മ: വിക്ടോറിയ. ഭാര്യ: മരിയ. മക്കൾ: ആഷ്ന, അലീന.