കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1.27 കോടി രൂപയുടെ വസ്തുക്കൾ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി മാനിപുരം കാളുത്തുരുത്തി തിയ്യകുന്നുമ്മൽ നിസാർ(28), കാസർഗോഡ് ആർഡി നഗർ പറക്കാട്ടു റോസ് കല്ലിയങ്ങാട്ട് മുഹമ്മദ് മിർഷാദ്(32), ചാവക്കാട് പാലയൂർ കണ്ണെത്ത് പില്ലാക്കകവീട്ടിൽ സാക്കിർ ഹുസൈൻ (26) എന്നിവരെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.
ഇവരിൽനിന്നും 3.65 കിലോ സ്വർണ സംയുക്തം, 1.07കിലോ സ്വർണം, 28,793,03 രൂപ മൂല്യം വരുന്ന വിദേശ കറൻസി, 15360 സിഗരറ്റ് കാർട്ടണുകൾ എന്നിവ കണ്ടെടുത്തു.
ഇവരിൽനിന്നും 3.65 കിലോ സ്വർണ സംയുക്തം, 1.07കിലോ സ്വർണം, 28,793,03 രൂപ മൂല്യം വരുന്ന വിദേശ കറൻസി, 15360 സിഗരറ്റ് കാർട്ടണുകൾ എന്നിവ കണ്ടെടുത്തു.