തിരുവനന്തപുരം: ക്രൈസ്തവ സഭകൾ നടത്തുന്ന ആതുര ശുശ്രൂഷാലയങ്ങൾ പൂട്ടിക്കുന്ന തരത്തിൽ പുതിയ നിയമങ്ങളും സമീപന രീതികളും സർക്കാർ തലത്തിൽ കൊണ്ടുവരുന്നത് വളരെ ആശങ്കയോടുകൂടി മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്ന് മാവേലിക്കര ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്ന മലങ്കര കാത്തലിക് അസോസിയേഷൻ ആഗോള സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ബില്ലിനെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.
എംസിഎയുടെ ഭാരവാഹികളായി വി.പി. മത്തായി (ബത്തേരി) - പ്രസിഡന്റ്, ചെറിയാൻ ചെന്നീർക്കല(പത്തനംതിട്ട) - ജനറൽ സെക്രട്ടറി, ബാബു അന്പലത്തുംകാല (മാവേലിക്കര) - ട്രഷറർ, ശ്യാം ഗ്രീൻസ് (മാർത്താണ്ഡം), ശോശാമ്മ തോമസ് (തിരുവല്ല), ജോളി ചാക്കോ (തിരുവനന്തപുരം), ഒ.എം. യോഹന്നാൻ (പുത്തൂർ), ബാബു ജോർജ് (പൂനാ- കഢ്കി), എൻ.ടി. ജേക്കബ് (മൂവാറ്റുപുഴ)- വൈസ് പ്രസിഡന്റുമാർ, അനിലകുമാരി (പാറശാല)- സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. ഫാ. ജോണ് അരീക്കൽ, മോണ്സണ് കെ.മാത്യു, സണ്ണി ജോർജ് കൊട്ടാരത്തിൽ, വി.പി.മത്തായി, ചെറിയാൻ ചെണ്ണീർക്കര എന്നിവർ പ്രസംഗിച്ചു.