കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭവനനിർമാണ സഹായ വിതരണം വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് 23ന് രാവിലെ 10.30 -ന് പഴയ സെമിനാരിയിൽ നടത്തുമെന്ന് ഭവനനിർമാണ സഹായ പദ്ധതി കണ്‍വീനർ ഡോ. രാജു ഫിലിപ്പ് അറിയിച്ചു.
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. വൈദ്യുതി മന്ത്രി എം.എം. മണി സഹായവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഭവനനിർമാണ സഹായ പദ്ധതി പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷതവഹിക്കും.
ജാതിമത വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 70 പേർക്കു ഭവന നിർമാണത്തിനുള്ള സഹായം നൽകും. അർഹരായിട്ടുള്ളവർ ഓഫീസിൽനിന്നു ലഭിക്കുന്ന അറിയിപ്പും വികാരിമാരുടെ സാക്ഷ്യപത്രവുമായി അന്നേ ദിവസം രാവിലെ 9.30ന് മുന്‍പ് രജിസ്ട്രേഷൻ കൗണ്ടറിൽ എത്തണം.
പദ്ധതിയുടെ നടത്തിപ്പുസംബന്ധിച്ച് ആലോചിക്കുന്നതിനായി ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷതവഹിച്ചു.
വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ്‍, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കണ്‍വീനർ ഡോ.രാജു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.