കൊച്ചി: ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽനിന്നു വി. മുരളീധരൻ വിഭാഗം വിട്ടുനിന്നു. വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തില്ല. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ വിഭാഗം ഏകപക്ഷീയമായി സ്ഥാനാർഥി സാധ്യതാ പട്ടിക തയാറാക്കി പാർട്ടി കേന്ദ്ര നേതൃത്വത്തിനു നൽകിയതിനുള്ള വിയോജിപ്പു കാരണമാണു മുരളീധരൻ പക്ഷക്കാർ മാറിനിന്നതെന്നാണു സൂചന.