കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വകാര്യ സ്വത്തിൽ കൈകടത്താനുള്ള സംസ്ഥാന സർക്കാരിന്റെ രഹസ്യ അജൻഡയെ എന്തു വിലകൊടുത്തും തടയുമെന്ന് ഇന്ത്യൻ കാത്തലിക് ഫോറം. ഇന്ത്യയിലെ സാംസ്കാരിക, വിദ്യാഭ്യാസ, ആതുര ശുശ്രൂഷ മേഖലയിൽ ക്രൈസ്തവ സഭകൾ നല്കിയ സംഭാവനകൾ ബോധപൂർവം മറച്ചുവച്ച് കമ്യൂണിസ്റ്റ് അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നതിന് ഈ സർക്കാർ വലിയ വില കൊടുക്കേണ്ടി വരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സർക്കാർ ക്രൈസ്തവ സഭകൾക്കെതിരേ ആസൂത്രിതമായ നീക്കമാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഏതറ്റം വരെയും സമരം ചെയ്യുമെന്നും ഇന്ത്യൻ കാത്തലിക് ഫോറം അറിയിച്ചു.
പ്രതിഷേധ സൂചകമായി എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്തുനിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശ്രീ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ.മെൽബിൻ മാത്യു അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അഡ്വ. ഡാൽബി ഇമ്മാനുവൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് അനിൽ ജോസഫ്, റ്റോജോ ചിറ്റേട്ടുകളം എന്നിവർ പ്രസംഗിച്ചു.