തൃശൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പത്തനംതിട്ട ഡിസിസി പാസാക്കിയ പ്രമേയവുമായി ബന്ധപ്പെട്ടു പാർട്ടി വിശദീകരണം ചോദിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആന്റോ ആന്റണി എംപി വീണ്ടും മത്സരിക്കുന്നതിനെതിരേയാണ് പത്തനംതിട്ട ഡിസിസി പ്രമേയം പാസാക്കിയത്. ഇതു ശരിയല്ലെന്നും ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചാലക്കുടിയിൽ മത്സരിക്കുമെന്നു പ്രസ്താവന നടത്തിയ കെ.പി. ധനപാലൻ അങ്ങനെ പറഞ്ഞതു ശരിയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചാലക്കുടിയിൽ മത്സരിക്കുമെന്നു പ്രസ്താവന നടത്തിയ കെ.പി. ധനപാലൻ അങ്ങനെ പറഞ്ഞതു ശരിയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.