കോട്ടയം: രോഗിയുടെ ശരീരത്തിൽ മരുന്നുകൾ അടങ്ങിയ ട്രേ വച്ചതിന് ട്രെയിനി നഴ്സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ശിക്ഷിച്ചെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളജ് സർജറി വിഭാഗം മേധാവിക്കു സ്ഥലംമാറ്റം. ഡോ. ജോണ് എസ്. കുര്യനെയാണ് നഴ്സുമാരുടെ സമരത്തെത്തുടർന്ന് അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്. സർജറി തീവ്രപരിചരണ വിഭാഗത്തിലെ നഴ്സിന്റെ പരാതിയെത്തുടർന്നു വിവിധ നഴ്സിംഗ് സംഘടനകൾ സമരം സംഘടിപ്പിച്ചിരുന്നു.