മറയൂര്‍: പാമ്പാറ്റിലെ ഇടക്കടവ് ഭാഗത്ത് ജീര്‍ണിച്ച നിലയില്‍ മൃതദേഹംകണ്ടെത്തി. ഇടക്കടവ് തൂക്കുവയല് എന്നറിയപ്പെടുന്ന ഭാഗത്തെ പാറയിടുക്കിലാണ് ഇന്നലെ വൈകുന്നേരം നാലോടെ അഴുകിയ നിലയില്‍ പുരുഷന്റേതെന്നു തോന്നിക്കുന്ന മൃതദേഹം മീന്‍ പിടിക്കാന്‍ പോയ പൊങ്ങമ്പള്ളികുടിയിലെ കുപ്പന്‍ എന്നയാളുടെശ്രദ്ധയില്പെട്ടത്.പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് മറയൂര്‍ ജനമൈത്രി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ടി. ആര്. രാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പരിശോധന നടത്തി.
കഴിഞ്ഞ ഒക്ടോബര്‍ 13 ന്സുഹൃത്തുക്കളോടൊപ്പം പാമ്പാറിലെ കോവില്‍ക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ ഐഎസ്ആര്‍ഒ ജീവനക്കാരന് രാജ്കുമാറിന്റേതാണെന്ന്പോലീസ് സംശയിക്കുന്നു.
രാജ്കുമാര് ഒഴുക്കില്‍പ്പെട്ട ഭാഗത്തുനിന്നും അഞ്ചു കിലോമീറ്റര്‍ താഴെയാണു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. രാജ് കുമാറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മൃതദേഹം തിരിച്ചറിയുന്നതിനായി ഇന്ന് എത്തിക്കും. നേരം വൈകിയതിനാല്‍ മൃതദേഹത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. രാജ് കുമാറിനെ കാണാതയതിനെതുടര്ന്ന് ഫയര്‍ ഫോഴ്സ്, നേവി, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.