അന്പലപ്പുഴ: കാർ ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂർ എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി തൃശൂർ എരവത്തുർ കൊല്ലുകടവ് വേലംപറന്പിൽ സഹീർ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 5.50ഓടെ നീർക്കുന്നം ഇജാബ പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം.
തിരുവനന്തപുരത്തു പഞ്ചായത്തുതല യോഗത്തിനായി പ്രസിഡന്റ് എ.പി. ആദർശ്, പഞ്ചായത്തംഗം എം.ജി. അനിൽകുമാർ എന്നിവരോടൊത്ത് പോവുകയായിരുന്ന സഹീർ വാഹനം റോഡരികിൽ നിർത്തി പള്ളിയിലേക്കു പ്രവേശിക്കാൻ കാത്തുനിൽക്കുന്പോൾ വേഗത്തിലെത്തിയ കാർ ഇടിച്ചിടുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നു പുലർച്ചെയോടെയാണു മരിച്ചത്. അന്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ചു.റഹ്മത്താണ് സഹീറിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് അസ്ലം, റംസി.