കൊച്ചി: സിമന്റ് വിലവർധനയിൽ പ്രതിഷേധിച്ച് 27ന് നിർമാണ ബന്ദ് നടത്തുമെന്ന് നിർമാണമേഖലയിലെ സംഘടനകൾ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു. സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ അന്നേദിവസം സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തും. 20ന് സംസ്ഥാനവ്യാപകമായി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
സിമന്റ് വില യാതൊരു നിയന്ത്രണവുമില്ലാതെ മുന്നേറുമ്പോഴും സംസ്ഥാന സർക്കാർ വില കുറയ്ക്കാൻ യാതൊരു ഇടപെടലും നടത്തുന്നില്ല. പൊതുമേഖലാസ്ഥാപനമായ മലബാർ സിമന്റ്സിന്റെ വില കുറയ്ക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. സിമന്റ് ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതികളായ കൊച്ചി തുറമുഖ ഗ്രൈന്റിംഗ് യൂണിറ്റ്, ട്രാവൻകൂർ സിമന്റ്സിന്റെ ഉത്പാദനം തുടങ്ങിയ പദ്ധതികളൊക്കെ ചുവപ്പുനാടയിലാണെന്നും നേതാക്കൾ പറഞ്ഞു. നിലവിൽ ഒരുബാഗ് സിമന്റിന്റെ വില 430 രൂപയാണ്. നിരക്ക് ഇനിയും വർധിപ്പിക്കാൻ കന്പനികൾ അണിയറയിൽ നീക്കം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
ഹോട്ടൽ ഹൈവേ ഗാർഡനിൽ നടത്തിയ പത്രസമ്മേളനത്തിൽ കേരള സിമന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടോണി തോമസ്, സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി, കാലിക്കട്ട് ചേന്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ, ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.