കൊച്ചി : സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് കൊച്ചി കമ്മീഷണറേറ്റിന് 2017 - 18 വർഷം ഔദ്യോഗിക ഭാഷാനയം നടപ്പിലാക്കിയതിന് മൂന്നാം സ്ഥാനം .
കേന്ദ്ര സർക്കാർ ആഭ്യന്തര മന്ത്രാലയം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടത്തിയ ദക്ഷിണ, ദക്ഷിണ - പശ്ചിമ മേഖലകളുടെ ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ ഗവർണർ ജസ്റ്റീസ് പി.സദാശിവത്തിൽനിന്ന് സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ്, കൊച്ചി റീജൻ കമ്മീഷണർ കെ.ആർ ഉദയ് ഭാസ്കർ, ജൂണിയർ ട്രാൻസലേറ്റർ റോസലിന്റ് ജോസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ചാൻസലർ ഡോ. ആർ. ശശിധരൻ, ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ഭാഷാ വിഭാഗം സെക്രട്ടറി ശൈലേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.