തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പത്തു ദിവസത്തെ ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി. വിവിധ ജില്ലകളിൽ തുടർച്ചയായി പരിപാടികളിൽ പങ്കെടുക്കവേ കടുത്ത ചുമയും കഫക്കെട്ടും ബാധിച്ചതിനെ തുടർന്നാണു നടപടി.
എന്നാൽ, വിവിധ മണ്ഡലങ്ങളിലെ മുൻ നിശ്ചയിക്കപ്പെട്ട ഉദ്ഘാടനങ്ങൾ മന്ത്രിക്കുവേണ്ടി അതാതു മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ നിർവഹിക്കാൻ നിർദേശം നൽകിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.