തൃശൂർ: കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് (കെഎഫ്ബി) സംസ്ഥാന സമ്മേളനം നാളെ ടൗണ്‍ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിനു മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. കാഴ്ചയില്ലാത്തവരുടെയും മറ്റു ഭിന്നശേഷിക്കാരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തന പരിപാടികൾ സമ്മേളനത്തിൽ ആസൂത്രണം ചെയ്യുമെന്നു ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പ്രസിഡന്റ് കെ.ജെ. വർഗീസ് പറഞ്ഞു.