തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷകൾ വെബ്സൈറ്റിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതി 28. അപേക്ഷകർ നേറ്റിവിറ്റി, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ 28നകം നിർബന്ധമായും അപ്ലോഡ് ചെയ്യണം.
നാഷണൽ ടെസ്റ്റ് ഏജൻസി നടത്തുന്ന നീറ്റ്-യുജിക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കു മാത്രമേ കേരള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാത്ത വിദ്യാർഥികളെ ഒരു കാരണവശാലും സംസ്ഥാനത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി പരിഗണിക്കുന്നതല്ല. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കൽ കോഴ്സുകളോ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളോ ആവശ്യമുള്ളവർ ഓണ്‍ലൈൻ അപേക്ഷാ സമർപ്പണവേളയിൽ മെഡിക്കൽ ആൻഡ് അലൈഡ് തെരഞ്ഞെടുക്കേണ്ടതാണ്.
സർട്ടിഫിക്കറ്റ്/അനുബന്ധ രേഖകൾ എന്നിവ ഓണ്‍ലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. ഫോണ്‍ : 0471-2339101, 102, 103, 104, 2332123.