തൊടുപുഴ: സഭയുടെ രണ്ടായിരം വർഷത്തെ അഭിമാനകരമായ പാരന്പര്യത്തെയും കൂട്ടായ്മയെയും ഒറ്റപ്പെട്ട വ്യക്തികൾ സഭയുടെ ഭാഗമായിനിന്നു നശിപ്പിക്കാൻ അനുവദിക്കില്ലെന്നു കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം.
എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടു പോകാനുള്ള സഭയുടെ ശ്രമങ്ങളെ ബലഹീനതയായി കാണരുത്. ക്രൈസ്തവ സഭയെ തകർക്കാനുള്ള ഗൂഢശ്രമം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്. വിഭാഗീയ പ്രവർത്തനങ്ങളെ ഒറ്റപ്പെടുത്തി സഭയും സമുദായവും ശക്തമായി മുന്നോട്ടുപോകും.
സഭയ്ക്കെതിരേയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും സിനഡ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സമുദായം ഒറ്റക്കെട്ടായി സഭാ നേതൃത്വത്തോടൊപ്പം ഉണ്ടാകുമെന്നും ബിജു പറഞ്ഞു.