നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വില വരുന്ന ഒന്നരക്കിലോഗ്രാം സ്വർണം പിടികൂടി.
കണ്ണൂർ സ്വദേശിനിയായ അമ്മയും മകനും ചേർന്നു സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നു കൊണ്ടുവന്ന 1.100 കിലോഗ്രാം സ്വർണവും ക്വലാലംപുരിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ മൂന്നു തമിഴ് സ്വദേശികൾ കൊണ്ടുവന്ന 400 ഗ്രാം സ്വർണവുമാണു കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് അമ്മയും മകനും സ്വർണം കടത്താൻ ശ്രമിച്ചത്. തമിഴ് സ്വദേശികളിൽനിന്നു പിടിച്ചെടുത്ത സ്വർണം വസ്ത്രങ്ങളിൽ ഒളിപ്പിച്ചനിലയിലായിരുന്നു.