കൊച്ചി: അന്താരാഷ്ട്ര ഹെൽത്ത് കെയർ എക്സിബിഷന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കണ്വൻഷൻ സെന്ററിൽ തുടക്കമായി. കോയന്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ പത്മശ്രീ ഡോ. പി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസം നീളുന്ന ആംപ്ടെക് ഇന്ത്യ 2019 എക്സിബിഷനിൽ 250 ൽ പരം പ്രദർശന സ്റ്റാളുകളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമായി മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. എക്സിബിഷന്റെയും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനവും ഇതോടൊപ്പം നടക്കും.
ഏറ്റവും മികച്ച ഔഷധ കർഷകനുള്ള അവാർഡ് നൽകി ശശി തണ്ടാശേരിയെ ആദരിച്ചു. ഔഷധമിത്ര അവാർഡുദാനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ആയുർവേദം സംബന്ധിച്ച് മികച്ച റിപ്പോർട്ടിംഗിനുള്ള അവാർഡുകൾ നേടിയ പത്രപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ആംപ്ടെക് എക്സിബിഷന്റെ പവലിയനുകൾ ഓർഗനൈസിംഗ് സെക്രട്ടറി എം. ഹരികൃഷ്ണൻ വിശദീകരിച്ചു.