കൊച്ചി: ദേശീയ ഹാൻഡ് ബോൾ ചാന്പ്യൻഷിപ്പിനു കേരളത്തിൽനിന്നുള്ള ടീമിനെ ഓൾ ഇന്ത്യ ഹാൻഡ്ബോൾ ഫെഡറേഷൻ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ടീമിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള ഹാൻഡ് ബോൾ അസോസിയേഷൻ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കേരള അസോസിയേഷന്റെ അഫിലിയേഷൻ ദേശീയ ഫെഡറേഷൻ സസ്പെൻഡ് ചെയ്തതിനെതിരേ ഒരു ഹർജി നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ ചാന്പ്യൻഷിപ്പിനുള്ള ടീം തെരഞ്ഞെടുപ്പ് ചുമതല ആർക്കെന്ന ചോദ്യമാണ് ഹൈക്കോടതി പരിഗണിച്ചത്.
ദേശീയ ചാന്പ്യൻഷിപ്പിനുള്ള താരങ്ങളെ തെരഞ്ഞെടുക്കാൻ കേരള അസോസിയേഷൻ ക്യാന്പ് നടത്തിയിട്ടുണ്ടെങ്കിൽ ഇതിൽ തെരഞ്ഞെടുക്കപ്പെട്ടവരെ അഡ്ഹോക്ക് കമ്മിറ്റി നടത്തുന്ന സെലക്ഷൻ ക്യാന്പിലും ചാന്പ്യൻഷിപ്പിലും പങ്കെടുപ്പിക്കണം. ഇവർ പങ്കെടുത്തതു കാണിച്ച് സർട്ടിഫിക്കറ്റ് നൽകണം. ക്യാന്പും സെലക്ഷനും ശരിയായി നടക്കുന്നുണ്ടെന്നും ഇവരെ ചാന്പ്യൻഷിപ്പിന് അയയ്ക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് കേരള സ്പോർട്സ് കൗണ്‍സിലാണ്. ഇതിനായി നിരീക്ഷകരെ സ്പോർട്സ് കൗണ്‍സിൽ അയയ്ക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.