കോഴിക്കോട്: കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടി ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗം എം. രാജന് വിജയിച്ചു. പോള്‍ ചെയ്ത 384-ല്‍ രാജന് 159 വോട്ടും കെ.ജെ. ജേക്കബിന് 147 വോട്ടും സി.ജി. ഗോപുകൃഷ്ണന് 77 വോട്ടുമാണ് ലഭിച്ചത്. കുസാറ്റ് രൂപീകരിച്ച ശേഷം ട്രേഡ് യൂണിയന് വിഭാഗത്തില്‍ ഇടത് ട്രേഡ് യൂണിയനുകളാണ് വിജയിച്ചിരുന്നത്. ആദ്യമായാണ് ഐഎന്‍ടിയുസിക്ക് തെരഞ്ഞെടുപ്പിലൂടെ പ്രാതിധിന്യം ലഭിക്കുന്നത്. കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം കൂടിയാണ് എം. രാജന്.