ജോസഫ്
കൂമ്പാറ
മുണ്ടക്കൽ ജോസഫ് (അപ്പൻ ചേട്ടൻ -70) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് മഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: സിബി, സിജി, സിജോ (ശില്പ ഇൻഡസ്ട്രീസ് തിരുവമ്പാടി). മരുമക്കൾ: ജിമ്മി കൊളമ്പേൽ പുത്തൻപുരയിൽ (വണ്ടൂർ), ബിജി പ്ലാക്കൂട്ടത്തിൽ (തിരുവമ്പാടി), ബിനിത തെങ്ങുമ്മൂട്ടിൽ (തിരുവമ്പാടി).
ജോസഫ്
കൂടരഞ്ഞി
പരേതനായ പള്ളിക്കര വർഗീസിന്റെ മകൻ ജോസഫ് (കുഞ്ഞുമോൻ -55) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് കൂടരഞ്ഞി പള്ളിയിൽ. ഭാര്യ: ലൂസി അറയ്ക്കൽ ആനയോട്. മക്കൾ: ജോമി, ജോബിൻ. മരുമകൾ: ലിന്റ മ്ലാവ്കണ്ടത്തിൽ.
മേരി
കൂടരഞ്ഞി
ആദ്യകാല കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ ഫിലിപ്പിന്റെ (കൊച്ചേട്ടൻ) ഭാര്യ മേരി (77) നിര്യാതയായി. പാലത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഒന്പതിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ബേബി, മോളി, ഷാജൻ, ബോബൻ, ഷാന്റി. മരുമക്കൾ: ഷേർളി തെട്ടയിൽ (കണ്ണൂർ), ബേബി പള്ളാട്ട് (പുന്നയ്ക്കൽ), ബിൻസി കളമക്കാട്ട് (പെരുവണ്ണാമൂഴി), നിഷ അഞ്ചുകണ്ടത്തിൽ (കാട്ടിക്കുളം), സിബി ഓണാട്ട് (കൂന്പാറ).
ത്രേസ്യാമ്മ
കോടഞ്ചേരി
മണ്ണനാൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന തീർത്ഥാടന കേന്ദ്രത്തിൽ. മക്കൾ: ജോസ്, ജെസി (ഈങ്ങാപ്പുഴ), എൽസി (ലണ്ടൻ), ലാലി (ബഹറിൻ), ബീന (മദ്രാസ്), റോസമ്മ (ബഹ്റിൻ), സെലി (തൃശ്ശൂർ), സോജോ. മരുമക്കൾ: വൽസ, ജോസ് (തൈക്കൂട്ടം), ബേബി (ലണ്ടൻ), സന്തോഷ് (ബഹ്റിൻ), രാജു (മദ്രാസ്), ഡെന്നി (ബഹ്റിൻ), മെന്റസ് (ഖത്തർ), ബീന (ബഹറിൻ).
മേരിക്കുട്ടി
കോടഞ്ചേരി
ആയിരംമല പരേതനായ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന തീർത്ഥാടന കേന്ദ്രത്തിൽ. മക്കൾ: മാത്യൂസ് (ബറോഡ), ജോസുകുട്ടി. മരുമക്കൾ: മറിയാമ്മ, ഫിലോമിന.
എം.പി. ജോസഫ്
ഈസ്റ്റ്ഹിൽ
കാഞ്ഞിരനിലം മഠത്തിൽകുടിയിൽ എം.പി. ജോസഫ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. ഭാര്യ: എമിലി ജോസഫ്. മക്കൾ: താജി, ജോസ്ലി, ശാന്തിനി. മരുമക്കൾ: സജിത്ത്, നിഖിൽ.
വിശ്വനാഥൻ നായർ
കൊയിലാണ്ടി
നമ്പ്രത്ത്കര ഹോണററി ക്യാപ്റ്റൻ കൊയിലോത്ത് വിശ്വനാഥൻ നായർ (81) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: രേഖ വിജയറാം, രാഖി പ്രദീപ് കുമാർ. മരുമക്കൾ: വിജയറാം (കരുവിശ്ശേരി), പ്രദീപ്കുമാർ (തൃശ്ശൂർ).
കോഴിക്കോട്
10:02 PM Feb 03, 2019 | Deepika.com