തൊടുപുഴ: സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി ഇന്ത്യയുടെ പ്രസിഡന്റും കോതമംഗലം രൂപതാംഗവുമായ പ്രഫ.ജോണ്സണ് വർഗീസിനെ ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള അന്തർദേശീയ ടെറിറ്റോറിയൽ വൈസ് പ്രസിഡന്റായി ആഗോള പ്രസിഡന്റ് റെനാറ്റോ ഡി ഒലീവിറ നിയമിച്ചു.
പാരിസ് ആസ്ഥാനമായി 152 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയുടെ ആഗോള ഭരണസമിതിയിൽ എത്തുന്ന ആദ്യത്തെ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് തൊടുപുഴ സ്വദേശിയായ പ്രഫ.ജോണ്സണ് വർഗീസ്.