നെടുമ്പാശേരി: ദുബായിൽനിന്നു ജക്കാർത്തയിലേക്കു പോകുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരൻ നെഞ്ചുവേദനയെത്തുടർന്നു മരിച്ചു. ഇന്തോനേഷ്യൻ സ്വദേശി വിഡോ ഹെറിന്റോ സോപ്നോ (58) ആണു മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നു വിമാനം അടിയന്തരമായി കൊച്ചിയിലിറക്കി ഹെറിന്റോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം.