കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച രണ്ടാമത് കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവം - കത്രിക 2019ന് കുട്ടിക്കാനത്തു തുടക്കം.
സിനിമാ നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമാ മേഖലയിൽ സെൻസർഷിപ്പ് വലിയൊരു വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. റോയി പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കേരള ചലച്ചിത്ര അക്കാദമി കോട്ടയം റീജണൽ കോ ഓർഡിനേറ്റർ ഷാജി അമ്പാട്ട്, ഫെസ്റ്റിവൽ ഡയറക്ടർ ഫാ. സോബി കന്നാലിൽ, കോളജ് മാനേജർ ഫാ. ജയിംസ് കോഴിമല, ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പ്രഫ.എം. വിജയകുമാർ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ നാസിക സാദിഖ്, കെബിൻ കെ. തോമസ് എന്നിവർ പ്രസംഗിച്ചു. സെൻസർഷിപ്പ് ചർച്ചകൾക്കു വിധേയമായ സിനിമകൾ ഉൾപ്പെടുത്തിയതിനാലാണ് ഈ വർഷം ചലച്ചിത്രോത്സവത്തിനു കത്രിക എന്ന പേര് നൽകിയിരിക്കുന്നത്. ചലച്ചിത്രോത്സവം ഇന്നു സമാപിക്കും.