തൃശൂർ: കേരള സ്റ്റേറ്റ് ഇന്റർ ക്ലബ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു സബ് ജൂണിയർ, കിഡീസ്, കേഡറ്റ് എന്നീ വിഭാഗങ്ങളിലും ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ നാളെയും മത്സരം നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോർപറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും.
നാളെ വൈകുന്നേരം സമാപന സമ്മേളനവും സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കും.
ബഷീർ താമരത്ത്, ബി. അജി, കെ.ആർ. സുരേഷ്, പി.എസ്. ഗിരീഷ് കുമാർ, കെ. കരീം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.