കൊച്ചി: കൊട്ടക്കന്പൂർ ഭൂമിക്കേസിൽ പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ തൊടുപുഴ സെഷൻസ് കോടതിക്കു ഹൈക്കോടതി ഉത്തരവ് നൽകി. കേസിൽ സിബിഐ അന്വേഷണം വേണോയെന്ന കാര്യം ഇതിനുശേഷം പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും ആദിവാസികളുടെ ഭൂമി തട്ടിയെടുത്തെന്ന കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഉടുന്പുഞ്ചോല സ്വദേശി മുകേഷ് ഉൾപ്പെടെ നൽകിയ ഹർജികളിലാണു ഹൈക്കോടതി ഇക്കാര്യം നിർദേശിച്ചത്.