കോട്ടയം: പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ജെകെവിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ജെകെവി അവാർഡ് പ്രഭാവർമയ്ക്ക്. 15000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. ജൂണ്‍ 10-ന് ചങ്ങനാശേരിയിൽ സംഘടിപ്പിക്കപ്പെടുന്ന ചടങ്ങിൽ അവാർഡ് സമ്മാനി ക്ക ുമെന്നുഡോ. സന്തോഷ് ജെകെവി, ഡോ. ബാബു ചെറിയാൻ, അഡ്വ. ജോസഫ് ഫിലിപ്പ് എന്നിവർ അറിയിച്ചു.