+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു

അ​ടി​മാ​ലി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ന​ച്ചാ​ൽ ആ​മ​ക്ക​ണ്ടം സ്വ​ദേ​ശി മു​ട​യാ​നി​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ എം.​എ​സ്.​ അ​ഭ​യ് ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച
പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
അ​ടി​മാ​ലി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ന​ച്ചാ​ൽ ആ​മ​ക്ക​ണ്ടം സ്വ​ദേ​ശി മു​ട​യാ​നി​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ എം.​എ​സ്.​ അ​ഭ​യ് ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

കു​ഞ്ചി​ത്ത​ണ്ണി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച അ​ഭ​യ്. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ദ്യാ​ല​യ​ത്തി​ന് അ​വ​ധി​യാ​യ​തി​നാ​ൽ അ​ഭ​യ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ഞ്ചി​ത്ത​ണ്ണി വ​ള്ള​ക്ക​ട​വി​നു സ​മീ​പം മു​തി​ര​പ്പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി.

കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ച​തു​പ്പി​നു സ​മാ​ന​മാ​യ ഭാ​ഗ​ത്ത് അ​ഭ​യ് മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ അ​ഭ​യ്‌യെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് അ​പ​ക​ട​മൊ​ളി​ച്ചു കി​ട​ക്കു​ന്ന നി​ര​വ​ധി തു​രു​ത്തു​ക​ൾ മു​തി​ര​പ്പു​ഴ​യാ​റ്റി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​ഴ​വും അ​പ​ക​ട​വും തി​രി​ച്ച​റി​യാ​തെ അ​ഭ​യ് ഈ ​തു​രു​ത്തി​ൽ ഇ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ് സു​മി.