സംവിധായകനും തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കർ നിർമാതാവിന്റെ വേഷമണിയുന്നു. നവാഗതനായ പ്രമോദ് മോഹൻ ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അദ്ദേഹം നിർമാതാവായി അരങ്ങേറുന്നത്. "ഒരായിരം കിനാക്കളാൽ' എന്നാണ് ചിത്രത്തിന്റെ പേര്.
രണ്‍ജി പണിക്കർ എന്റർടെയ്ൻമെന്റ് എന്നാണ് നിർമാണ കന്പനിയുടെ പേര്. അദ്ദേഹത്തോടൊപ്പം ജോസ്മോൻ സൈമണ്‍, ബ്രിജേഷ് മുഹമ്മദ് എന്നിവരും നിർമാണ സംരംഭത്തിൽ പങ്കാളികളാകുന്നുണ്ട്. പ്രമോദ് മോഹൻ ഫേസ്ബുക്കിലൂടെയാണ് വാർത്ത പങ്കുവെച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും.