ഡേവിഡ് ചെറിയാൻ
ചേപ്പാട്
സിബി വില്ലയിൽ (നൂറാട്ട്) പരേതനായ പി.ഡി. ചെറിയാന്റെ ഡേവിഡ് ചെറിയാൻ (ബാബു -76) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ലീലാമ്മ എറണാകുളം കാഞ്ഞിരപ്പള്ളി കുടുംബാംഗം. മക്കൾ: സൂരജ് ഡേവിഡ് (മുംബൈ), സോനു കിഷോർ (ബംഗളൂരു), മരുമക്കൾ: സോണി സൂരജ് (മുംബൈ), എം. കിഷോർ (ബംഗളൂരു).
തങ്കമ്മ
മുഹമ്മ
പഞ്ചായത്ത് മൂന്നാംവാർഡ് തോട്ടുങ്കൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാർ (വാരനാട് മാക്ഡവൽ കന്പനി മുൻ ജീവനക്കാരൻ), ശ്രീദേവി (ജോളി). മരുമക്കൾ: സജി, അശോകൻ (വില്ലേജ് ഓഫീസർ, തണ്ണീർമുക്കം).
മേരി കോര
ചന്പക്കുളം
മണത്തറ പരേതനായ കോരച്ചന്റെ ഭാര്യ മേരി കോര (കുഞ്ഞമ്മ-84, റിട്ട. അധ്യാപിക പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ) ന്യൂജേഴ്സിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് ന്യൂജേഴ്സിയിൽ.പരേത ചങ്ങനാശേരി ചക്കുപുരയ്ക്കൽ കുടുംബാംഗം.മക്കൾ: പരേതയായ ലൈല, ബീന, മാത്യു.മരുമക്കൾ: ജോയി, അലക്സ്, ദീപ.
അന്നമ്മ ഉലഹന്നൻ
ചെറുകര
പുതിയാപറന്പിൽ പരേതനായ ഉലഹന്നന്റെ ഭാര്യ അന്നമ്മ ഉലഹന്നൻ (94) നിര്യാതയായി. സംസ്കാരം നാളെ 2.30 നു ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഉഴവൂർ ചെറുകര കുടുംബാംഗം. മക്കൾ: അച്ചു, ബാബു, മോളി. മരുമക്കൾ: ജോസ് മൂന്തോട്ടിൽ (ചെറുകര), പെണ്ണമ്മ അരീച്ചിറ (കല്ലറ), ബേബി കാട്ടാത്ത് (കുറുമുള്ളൂർ).
ലീല
പള്ളുരുത്തി
വെളിപ്പറന്പിൽ പരേതനായ ചിത്രമൂപ്പന്റെ ഭാര്യ ലീല (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: മോഹനൻ, ഷൈല, ശെൽവൻ, ജിജി, ഉദയൻ, സുനിൽ, ചഞ്ചല. മരുമക്കൾ: അംബിക, പരേതനായ ബാബു, ജയ, കിഷോർ, ശ്രിമോൾ, ഷാഹിന, സജി.
മണിയമ്മ
ചേർത്തല
ചേർത്തല തെക്ക്പഞ്ചായത്ത് ഏഴാംവാർഡ് പാടലിപ്പറന്പിൽ പരേതനായ വാസുവിന്റെ ഭാര്യ മണിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു, വേണു, ധന്വന്തരദാസ്, പരേതനായ ഷണ്മുഖൻ. മരുമക്കൾ: സരള, ഷീല, സരളമ്മ, അന്പിളി.
ബി. സരസ്വതിയമ്മ
തുറവൂർ
വളമംഗലം തെക്ക് ലാൽ നിവാസിൽ പരേതനായ രാജേന്ദ്ര പണിക്കരുടെ ഭാര്യ ബി. സരസ്വതിയമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബുലാൽ(കേരള വിഷൻ), സിന്ധു. മരുമക്കൾ: ശ്യാം (സിഐഎസ്എഫ്), അന്പിളി (ലേക്ഷോർ).
ആലപ്പുഴ
10:45 PM Jan 25, 2019 | Deepika.com