കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനു 13 പൈസയുടെയും ഡീസലിന് 20 പൈസയുടെയും വർധനയാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോൾ വില 73.21 രൂപയും ഡീസൽ വില 69.61 രൂപയുമായി.
തിരുവനന്തപുരത്തു പെട്രോൾ വില 74.46 രൂപയും ഡീസൽ വില 70.77 രൂപയുമായപ്പോൾ കോഴിക്കോട്ട് യഥാക്രമം 73.33 രൂപയും 69.75 രൂപയുമായി ഉയർന്നു. തിങ്കളാഴ്ച പെട്രോളിനു 19 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. 15 ദിവസത്തിനിടെ പെട്രോളിനു 3.19 രൂപയും ഡീസലിനു 3.95 രൂപയുമാണു വർധിച്ചത്. അതിനിടെ, പെട്രോൾ, ഡീസൽ വിലകളിലുള്ള അന്തരം കുത്തനെ കുറഞ്ഞു. കൊച്ചിയിൽ 3.60 രൂപ മാത്രമാണു പെട്രോൾ, ഡീസൽ വിലകളിലുള്ള വ്യത്യാസം.