ചങ്ങനശേരി: താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകൾ നൽകിയ സേവനം മഹത്തരമാണെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ചങ്ങനാശേരി മെത്രാപ്പോലീത്തൻപളളി പാരീഷ് ഹാളിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കു വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് സർക്കാരിനൊപ്പം സ്കൂളുകൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ സമുദായ സംഘടനകളുടെ സേവനം മാതൃകയാണ്. വനിതാവിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ പുരോഗതിക്കായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ നിർവഹിച്ച സേവനം നിസ്തുലമാണ്. സ്കൂളിന്റെ ശതോത്തര രജത ജൂബിലി സ്മാരകമായി വിദ്യാർഥികൾ സമാഹരിച്ച തുകകൊണ്ട് സഹപാഠിക്കു വീടുവച്ചു നൽകിയത് മാതൃകാപരമാണെന്നും ഗവർണർ പറഞ്ഞു.
ജൂബിലി ആഘോഷങ്ങടെ ഭാഗമായി വിദ്യാർഥികൾ സഹപാഠിക്കു നിർമിച്ച നല്കിയ വീടിന്റെ താക്കോൽ ദാനവും ഗവർണർ നിർവഹിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സാമൂഹികവും ബൗദ്ധികവും മൂല്യാധിഷ്ഠിതവുമായ വളർച്ച നൽകാൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തിലൂടെ കേരള നവോത്ഥാനത്തിനു മുന്നേറ്റംകുറിച്ച വിശുദ്ധ ചാവറ കുര്യാക്കോസ്ഏലിയാസച്ചനെപ്പോലുള്ള മഹത്തുക്കളെ വിസ്മരിക്കുന്നത് ദുഃഖകരമാണെന്ന് സി. എഫ്. തോമസ് എംഎൽഎ പറഞ്ഞു. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ, സിഎംസി പ്രൊവിൻസ് വികാർ ജനറാൾ സിസ്റ്റർ ഗ്രേയ്സ് തെരേസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റോംസി സിഎംസി എന്നിവർ പ്രസംഗിച്ചു.