തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ബന്ധപ്പെട്ട ഘടകങ്ങൾക്കു എക്സിക്യൂട്ടീവ് നിർദേശം നൽകി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണു വടക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ. സംസ്ഥാന ജാഥയ്ക്കു ശേഷമാകും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിക്കുക.
സിപിഐ കൊല്ലം ജില്ലാ കൗണ്‍സിൽ സെക്രട്ടറി എൻ. അനിരുദ്ധൻ പാർട്ടി നാഷണൽ കൗണ്‍സിൽ അംഗമായതിനാൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയണമെന്നു സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിച്ചു. കൊല്ലം ജില്ലാ കൗണ്‍സിൽ ചേർന്നു പുതിയ സെക്രട്ടറിയെ തീരുമാനിക്കും.