കൊച്ചി: അക്കാദമിക് ഗുണനിലവാരം കുറഞ്ഞ ഗവേഷണ പ്രബന്ധങ്ങൾക്കും ബിരുദം ലഭിക്കുന്നതുകൊണ്ട് ഇന്ത്യയിലെ പിഎച്ച്ഡി ബിരുദങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ മതിപ്പില്ലെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ. കുഫോസ് സംഘടിക്കുന്ന ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.