തിരുവനന്തപുരം: മോദി സർക്കാരിനെ അധികാരഭ്രഷ്ടമാക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഇടതുമുന്നണി സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഫെബ്രുവരി 14 ന് ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന തെക്കൻ മേഖലാ ജാഥ 14-ന് തിരുവനന്തപുരത്ത് നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കൻ മേഖലാ ജാഥ 16-ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും പ്രചാരണം തുടങ്ങും. ഇരുജാഥകളും മാർച്ച് രണ്ടിന് തൃശൂരിൽ റാലിയോടെ സമാപിക്കും.