കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻകുതിപ്പ്. 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 3.06 രൂപ കൂടി. ഡീസലിനു വർധിച്ചതു 3.75 രൂപ. ഇന്നലെ മാത്രം പെട്രോളിനു 19 പൈസയും ഡീസലിന് 27 പൈസയും കൂടി.
കൊച്ചിയിൽ ഇന്നലെ പെട്രോൾ ലിറ്ററിന് 73.08 രൂപയും ഡീസലിന് 69.41 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 74.33 രൂപയും ഡീസലിന് 70.57 രൂപയും കോഴിക്കോട്ട് യഥാക്രമം 73.20 രൂപയും 69.55 രൂപയുമായിരുന്നു വില.