കോട്ടയം: കെസിവൈഎം സംസ്ഥാന പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ സിറിയക് ചാഴികാടൻ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന യുവജനക്ഷേമബോർഡ് അംഗം, മിജാർക് ദേശീയ കോ-ഒാർഡിനേറ്റർ, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ സെക്രട്ടറി, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം 2012ലെ സിബിസിഐ നാഷണൽ യൂത്ത് അവാർഡ് ജേതാവ് കൂടിയാണ്.
മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബുവാണ് ജനറൽ സെക്രട്ടറി. കെസിവൈഎം സംസ്ഥാന സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതാംഗമായ ജോസ് റാൽഫ്, കൊല്ലം രൂപതാംഗമായ ഡെലിൻ ഡേവിഡ് എന്നിവരാണ് സംസ്ഥാന വൈസ്പ്രസിഡന്റ്മാർ. തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമായ സന്തോഷ് രാജ്, താമരശേരി രൂപതാംഗമായ തേജസ് മാത്യു, പാലക്കാട് രൂപതാംഗമായ റോസ്മോൾ ജോസ്, തിരുവല്ല അതിരൂപതാംഗമായ കെ.എസ്. ടീന എന്നിവരെ സെക്രട്ടറിമാരായും തിരുവനന്തപുരം മലങ്കര അതിരൂപതാംഗമായ ഷാരോണ്‍ കോശിയെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തൃശൂരിൽ കേരളത്തിലെ എല്ലാ രൂപതകളിൽനിന്നുമുള്ള യുവജനപ്രതിനിധികൾ പങ്കെടുത്ത 41-ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മുൻ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, മുൻ സംസ്ഥാന ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ, എബിൻ കണിവയലിൽ, ഫാ. ഡിറ്റോ കൂള, അനുപ് പുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.